ഇടതുപക്ഷം തകരണമെന്ന് കേരളം പറയില്ല; ബിനോയ് വിശ്വം
ന്യൂഡൽഹി⚫കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിത പരാജയമാണ് ഉണ്ടാതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം തകരണമെന്ന ലക്ഷ്യമോ മുടിയണമെന്ന ആഗ്രഹമോ കേരളത്തിലെ ജനങ്ങൾക്കില്ല. അവർ സ്നേഹപൂർവം ഒരു മുന്നറിയിപ്പ് നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും പിഴവുകളും കുറ്റങ്ങളും തിരുത്തി മുന്നോട്ടു പോകാൻ മുന്നണിയെ സജ്ജമാകണമെന്നും ജനങ്ങൾ പറഞ്ഞുവെന്നാണ് തൻ്റെ പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടായേ മതിയാകു. രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും ജനാധിപത്യവും പൗരാവകാശവുമെല്ലാം വെല്ലുവിളിക്കപ്പെടുന്ന കാലമാണ്. സാമ്രാജത്വവും ട്രംപും പറയുന്ന കൽപ്പനകൾ അതേപടി അനുസരിക്കുന്ന ഒരു ദാസനായി ഇന്ത്യയുടെ പ്രധാനമന്ത്രി മോദി മാറികഴിഞ്ഞു.
അനുസരിച്ച് ജനങ്ങൾക്ക് മേൽ പുതിയ രൂപത്തിൽ ആക്രമണങ്ങളും മർദ്ദനങ്ങളും അടിച്ചമർത്തലുകളും എല്ലാം ഉണ്ടാകും. അത് കൊണ്ട് ജനങ്ങൾക്കൊപ്പം നിൽക്കാൻ, അവർക്ക് വേണ്ടി പോരടിക്കാൻ, ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ, ചെറുപ്പക്കാർ, വിദ്യാർഥികൾ എന്നിവരെയെല്ലാം സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടാൻ ഇടതുപക്ഷം ഉണ്ടായേ മതിയാവു. അതിന് ഇന്നുള്ളതിനെക്കാൾ ശക്തമായ ഇടതുപക്ഷം വേണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ നേരിട്ട പരാജയം വ്യക്തമായി പഠിച്ച് ശക്തിപ്പെട്ടേ മതിയാവൂയെന്ന് ഞങ്ങൾക്കറിയാം എന്ന് ബിനോയ് വിശ്വം പറഞ്ഞു.
