logo

കൊളാഷ് ചിത്രകലയുടെ ചരിത്രവും നിർമ്മാണ ശൈലികളും വിവരിച്ച് ക്രിയേറ്റീവ് ആർട്ട് മൂവ്മെന്റ് പട്ടാമ്പി

പട്ടാമ്പി⚫ക്രിയേറ്റീവ് ആർട്ട് മൂവ്മെന്റ് പട്ടാമ്പി (സിഎഎംപി) യുടെ നേതൃത്വത്തിൽ കൊളാഷ് ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാമ്പി ജിഎംഎൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കലാ ആസ്വാദകർക്ക് പുതിയ അനുഭവമായി. സിഎഎംപി പ്രസിഡന്റ് പ്രൊഫ. അബ്ദുൾ കരീം അധ്യക്ഷനായി. സെക്രട്ടറി പി എൻ പരമേശ്വരൻ ആമുഖ പ്രഭാഷണം നടത്തി.

കൊളാഷ് ചിത്രകലയുടെ ചരിത്രവും വൈവിധ്യമായ നിർമ്മാണ ശൈലികളും വിശദീകരിക്കുന്ന വീഡിയോ ആർട്ടിസ്റ്റ് അബു പട്ടാമ്പി അവതരിപ്പിച്ചു. കലയെ കൂടുതൽ അടുത്തറിയാൻ കഴിയുന്ന വിധം തയ്യാറാക്കിയ വീഡിയോവിലെ ഉള്ളടക്കം കലാസ്വാദകർക്ക് പുതിയ അനുഭവമായി.

രാവിലെ 10 മണിയോടെ ആരംഭിച്ച ക്യാമ്പ് വൈകീട്ട് 4 മണി വരെ നീണ്ടു. ക്യാമ്പിൽ പങ്കെടുത്ത 20 ഓളം വരുന്ന കലാകാരന്മാർ അവരുടെ ഭാവനക്കുതകുന്ന വൈവിധ്യമാർന്ന കൊളാഷ് ചിത്രങ്ങളാണ് പിറന്നത്. പ്രശസ്തരായ കലാകാരന്മാരും കലാസ്വാദകരും എത്തിയതോടെ ക്യാമ്പ് കൂടുതൽ മികവുറ്റതായി. ട്രഷറർ ദേവൻ പട്ടാമ്പി, അജയൻ കൂറ്റനാട്, ജ്യോതി അമ്പാട്ട് തുടങ്ങിയ കലാകാരൻമാരുടെ സംഘാടനം ക്യാമ്പിന് കൂടുതൽ കരുത്തു പകർന്നു.


latest News