കുറക്കാവോയെ ഏകപക്ഷീയമായി പരാജയപ്പെടുത്തി ജർമ്മനി
അമേരിക്ക⚫ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഇ യിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിൽ ജർമ്മനി (7-1) കുറക്കാവോയെ പരാജയപ്പെടുത്തി. ജർമ്മനിക്കു വേണ്ടി കായ് ഹാവെർട്സ് ഇരട്ട ഗോളുകൾ നേടി. ഫെലിക്സ് നെമേച്ച, നിക്കോ ഷ്ലോട്ടർബെക്ക്, ജമാൽ മുസിയാല, നഥാനിയേൽ ബ്രൗൺ, ഡെനിസ് ഉൻഡാവ് എന്നിവരാണ് ജർമ്മനിക്കായി ഗോളുകൾ നേടിയത്. ലിവാനോ കോമനെൻസിയയാണ് കുറക്കാവോക്കായി ആശ്വാസ ഗോൾ നേടിയത്. ജർമനിയോട് കനത്ത പരാജയം ഏറ്റുവാങ്ങി എങ്കിലും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കരുത്തരായ ജർമനിക്കെതിരേ തങ്ങളുടെ ആദ്യ ലോകകപ്പ് ഗോൾനേടാൻ കഴിഞ്ഞു വെന്ന് കുറക്കാവോയ്ക്ക് ആശ്വസിക്കാം.
കളിയിൽ ഉടനീളം ആധിപത്യം സ്ഥാപിക്കാൻ ജർമ്മനിക്ക് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. രണ്ടാം പകുതിയിൽ കുറക്കാവോയുടെ ഗോൾ വല ചലിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ജർമ്മനിയുടെ ലക്ഷം. ഇതുവരെ നടന്ന ലോകകപ്പ് വിജയങ്ങളിൽ ജർമ്മനിക്ക് ലഭിച്ച വലിയ വിജയങ്ങളിലൊന്നാണ് ഇത്.
2002 ലോകകപ്പിൽ സൗദി അറേബ്യക്കെതിരേ നേടിയ 8-0ന്റെ ജയമാണ് ലോകകപ്പിലെ ജർമനിയുടെ ഏറ്റവും മികച്ച വിജയം. പിന്നീട് 2014ലെ ലോകകപ്പ് സെമിയിൽ ബ്രസീലിനെ ജർമനി 7-1ന് അട്ടിമറിച്ചിരുന്നു. ആക്രമിച്ച് പന്തടക്കത്തോടെ കളിക്കാൻ ജർമ്മനി ശ്രമിച്ചിരുന്നു എങ്കിലും ഇടക്കെല്ലാം വലിയപിഴവുകളും അവരെ പിൻതുടർന്നിരുന്നു എന്നത് മറിച്ചു വെക്കാനാകില്ല
