logo

ലോകകപ്പ് ഫുട്ബോൾ സ്പെയിൻ O കെയ്പ് വെർഡി O

അറ്റ്‌ലാന്റ⚫മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എച്ചിൽ ജൂൺ 15 ന് നടന്ന ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മരായ സ്പെയിനിനെ ഗോൾ വല ചലിപ്പിക്കാൻ വിടാതെ കെയ്പ് വെർഡി സമനില (0-0) യിൽ പിടിച്ചു നിർത്തി. മത്സരത്തിൽ ഉടനീളം സ്പെയിനായിരുന്നു മുൻതൂക്കം. എന്നാൽ കെയ്പ് വെർഡിയുടെ പ്രതിരോധനിരയും ഗോൾകീപ്പർ വോസിൻഹയും പ്രതിരോധക്കോട്ട കെട്ടിയതോടെ സ്പെയിനിന്റെ ആക്രമണങ്ങൾക്ക് ഫലംകണാൻ കഴിഞ്ഞില്ല.

കെയ്പ് വെർഡിയുടെ പോസ്റ്റിലേക്ക് സ്പെയിൻ തൊടുത്തു വിട്ട അപകടകരമായ ഏഴു ഷോട്ടുകൾ മനോഹരമായാണ് കെയ്പ് വെർഡിയുടെ പ്രതിരോധ നിര തടഞ്ഞത്. ഇത് മത്സരത്തിന്റെ വിധി നിർണയിച്ചു. അവസാനം സമനില വഴങ്ങി സ്പെയിൻ കെയ്പ് വെർഡിയുമായി പോയിന്റ് പങ്കിട്ടു.

മത്സരം ആരംഭിച്ചപ്പോൾ തന്നെ സ്പെയിനിന്റെ ആധിപത്യം ദൃശ്യമായിരുന്നു. കെയ്പ് വെർഡിയുടെ ബോക്സ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം മുഴുവൻ. കളിക്കിടെ മികച്ച രണ്ട് ഗോൾ വസരങ്ങളാണ് സ്പെയിനിന് നഷ്ടമായത്. കളിയിലാകെ സ്പെയിനിന് എതിരായി രണ്ടു നീക്കങ്ങൾ മാത്രമാണ് കെയ്പ് വെർഡിയ്ക്ക് നടത്താൻ കഴിഞ്ഞത്. എന്നിരുന്നാലും അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ മുൻ ചാമ്പ്യൻമാരോടൊപ്പം പോയന്റ് പങ്കു വെക്കാൻ കെയ്പ് വെർഡിക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്.


latest News