logo

പട്ടാമ്പി താലൂക്ക് ലൈബ്രറി സംഗമം

പട്ടാമ്പി⚫പട്ടാമ്പി താലുക്ക് ലൈബ്രറി കൗൺസിലിന്റ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി സംഗമം സംഘടിപ്പിച്ചു. നാഗലശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ കൂറ്റനാട് ബ്രാഞ്ച് ഹാളിൽ നടന്ന സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സി പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ജനാർദനൻ അധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി സത്യനാഥൻ റിപ്പോർട്ടും, വരവ് ചെലവ് കണക്കും, താലൂക്ക് വൈസ് പ്രസിഡന്റ് പി സുധ ബജറ്റും അവതരിപ്പിച്ചു. മികച്ച സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനുള്ള ദയാമൃതം പുരസ്കാരം ലഭിച്ച അഭയം പി കൃഷ്ണനെ ചടങ്ങിൽ അനുമോദിച്ചു.

സംസ്ഥാന കൗൺസിലർ അംഗം എം കെ പ്രദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ രാജൻ, അഭയം പി കൃഷ്ണൻ, ഒ രാജൻ, പി കെ ബാലചന്ദ്രൻ, കെ സി അലി ഇഖ്ബാൽ, രാജൻ മാടായിൽ, പി അജേഷ്, വി എം രാജീവ്, എ കൃഷ്ണകുമാർ വിവിധ നേതൃ സമിതി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.


latest News