റെബിൻസ് ബിബിഎ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് കിരീടം ടീം സ്കൈഹോക്സിന്
പട്ടാമ്പി⚫ആമയൂർ ബി.ബി.എ. അക്കാദമിയിൽ സംഘടിപ്പിച്ച റെബിൻസ് ബി.ബി.എ. ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് മത്സരങ്ങളിൽ ടീം സ്കൈഹോക്സ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ടീം റാലി മൊണാർക്സിനെയാണ് സ്കൈഹോക്സ് പരാജയപ്പെടുത്തിയത്.
നിരവധി പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. വിജയികൾക്ക് ബി.ബി.എ അക്കാദമി ഭാരവാഹികൾ ട്രോഫികൾ വിതരണം ചെയ്തു.
