logo

ട്രെയിനിൽ ആറു വയസ്സുകാരി ക്കെതിരെ ക്രൂരപീഡനം; പ്രതി അറസ്റ്റിൽ

കൊല്ലം⚫തീർഥാടത്തിനായി തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി സാനിഷ് (40) ആണ് പുനലൂർ പൊലീസിൻ്റെ പിടിയിലായത്. പാലരുവി എക്സ്പ്രസിന്റെ മുത്തച്ഛനൊപ്പം ബർത്തിൽ കിടന്നുറങ്ങിയ കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതി കൃത്യം നടത്തിയതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുന്നതു കണ്ട മറ്റൊരു യാത്രക്കാരി സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി തെളിവു സഹിതം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. യാത്രക്കാരി നടത്തിയ സമയോചിത ഇടപെടൽ പോലീസിന് പ്രതിയെ പിടികൂടാൻ സഹായകമായി.


latest News