logo

പട്ടാമ്പിയിൽ "ഇഎംഎസ് സ്മൃതി"

പട്ടാമ്പി⚫പൊതുവേ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ ഇപ്പോൾ കുറച്ച് അസ്വസ്ഥരായിരിക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. പട്ടാമ്പിയിൽ സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതിയിൽ "കേരളത്തിന്റെ നേട്ടങ്ങളും, ഭാവിയും കമ്മ്യൂണിസ്റ്റുകാരുടെ പങ്ക്" എന്ന സംവാദത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തിരഞ്ഞെടുപ്പിലെ പരാജയം ജയിക്കുമെന്ന പ്രതീക്ഷയിൽ ഉണ്ടായ പരാജയമായിരുന്നു. അത് കുറച്ചുകൂടി ആഘാതം കൂടും. ഈ ഘട്ടങ്ങളിൽ നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും ഇ.എം.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന്. കാരണം രാഷ്ട്രീയത്തിനകത്ത് ശരിയായ രൂപത്തിൽ അതാതുകാലത്തെ മനസ്സിലാക്കിയെടുക്കുന്നതിൽ ഇ.എം.എസിനുള്ള സവിശേഷതയാണ് അങ്ങിനെ ഒരു ചിന്തയിലേക്ക് എത്തുന്നത്. എന്നാൽ ഒരു വ്യക്തിയുണ്ട് എന്നതുകൊണ്ട് ചരിത്രത്തിൽ വലിയ മാറ്റങ്ങൾ വരണമെന്നല്ല. പക്ഷെ അതു നൽകുന്ന ഒരു ഇടപെടലിന്റെ ഊർജ്ജം വളരെ പ്രധാനപ്പെട്ടതാണ്. ഇം എം എസിന്റെ ധൈഷ്ണീയതയും, എ.കെ.ജിയുടെ ജനകീയതയും, കൃഷ്ണ പിള്ളയുടെ സംഘാടന വൈഭവവും കേരളത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണന്നും പി രാജീവ് പറഞ്ഞു. തുടർന്ന് സംവാദത്തിൽ പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

സംഘാടക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗം എൻ.പി. വിനയകുമാർ, രക്തസാക്ഷി പി.കെ. രാജന്റെ സഹോദരൻ ഡോ.പി.കെ. ഹരിദാസ് എന്നിവർ എന്നിവർ പങ്കെടുത്തു സംഘാടക സമിതി കൺവീനർ ടി. ഗോപാലകൃഷ്ണൻ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം എ.വി. സുരേഷ് നന്ദിയും പറഞ്ഞു.


latest News