കാൽപ്പന്താരവത്തിൽ ലോകത്തോടൊപ്പം ബാലസംഘം കൂട്ടുകാർ
പട്ടാമ്പി⚫ലോകകപ്പിനെ വരവേൽക്കാനായി ബാലസംഘം മുതുതലയിൽ സംഘടിപ്പിച്ച കിക്കോഫ് ജില്ലാ അക്കാദമിക് കൺവീനർ പി.ടി. രാഹേഷ് ഉദ്ഘാടനം ചെയ്തു. ഷൂട്ട്ഔട്ട് മൽസരത്തിന് മുൻ ഫുട്ബോൾ താരം ശാസ്താ രാജീവ് തുടക്കം കുറിച്ചു. മനുഷ്യനെ ഒരുമിച്ചു ചേർക്കുന്ന ഫുട്ബോളിൻ്റെ മാനവികതയെ മൈതാനത്ത് നിന്നും ലോകകപ്പ് ഉത്സവത്തിനിടയിൽ പഠിച്ചെടുക്കാനുള്ള അവസരമാണ് ബാലസംഘം കിക്കോഫിലൂടെ കുട്ടികൾക്ക് നൽകുന്നത്. കെ.ഷാമിർ, വി.ടി. എവിൻ, സി. ഉണ്ണികൃഷ്ണൻ, വി. രഞ്ജീവ് എന്നിവർ നേത്യത്വം നൽകി.
