പട്ടാമ്പി കോളേജ് എകെജിസിടി അക്കാദമിക് സമിതിയുടെ 90 മിനുട്‌സ് ഫുട്ബോൾ ചലച്ചിത്രമേള തുടങ്ങി
പട്ടാമ്പി⚫ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ പട്ടാമ്പി കോളേജ് എകെജിസിടി അക്കാദമിക് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "90 മിനുട്‌സ്" എന്ന പേരിൽ ഫുട്ബോൾ ചലച്ചിത്രമേളക്ക് തുടക്കമായി. ജൂൺ 11 മുതൽ 17 വരെയാണ് ചലചിത്രമേള. ഫുട്ബോളിന്റെ രാഷ്ട്രീയ സാമൂഹിക തലം ചർച്ച ചെയ്യുന്ന നിരവധി സിനിമകളാണ് മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നത്.
ഫുട്ബോൾ ചലച്ചിത്രമേള പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
അക്കാദമിക് കമ്മിറ്റി യൂണിറ്റ് കൺവീനർ ഡോ. ജെ. ജയപ്രിയ സംസാരിച്ചു. മേളയിൽ "ദി കപ്പ് " എന്ന ടിബറ്റൻ ചലച്ചിത്രം പ്രദർശിപ്പിച്ചു.
