ഇന്ധനവില വർദ്ധനവിനെതിരെ എസ്ടിയുവിന്റെ പ്രതിഷേധം
പട്ടാമ്പി⚫രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോൾ-ഡീസൽ, പാചകവാതക-സി.എൻ.ജി വില വർധനവിനെതിരെ എസ്.ടി.യു പട്ടാമ്പിയിൽ തൊഴിലാളി പ്രതിഷേധം സംഘടിപ്പിച്ചു. പട്ടാമ്പി പാലക്കാട് റോഡിലെ അലക്സ് തിയ്യറ്ററിനു സമീപമുള്ള പെട്രോളിയം പമ്പിന് മുന്നിലായിരുന്നു പ്രതിഷേധം.
മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദലി മാറ്റാംതടം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പി. ഷാഹുൽഹമീദ് മാനു അധ്യക്ഷനായി. മുനീർ പാലത്തിങ്ങൽ, പി. കുഞ്ഞിക്കമ്മു, കെ.എം.എ ജലീൽ, എം.കെ. മുഷ്താഖ്, പി ടി ലത്തീഫ് കൊപ്പം, പി മുജീബ്, ഹംസ കോഴിക്കോട്ടിരി, ഹനീഫ, പി ഷെഫീഖ്, കെ സാദിക്ക് എന്നിവർ നേത്യത്വം നൽകി.
