താരങ്ങളുടെ പന്തടക്കത്തിലെ പിഴവുകൾ ഇരു ടീമുകൾക്കും വിനയായി
വാഷിംഗ്ടൺ⚫ഗ്രൂപ്പ് ജിയിൽ ഈജിപ്ത് ബെൽജിയം ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയാലായി. കളിയുടെ 20-ാം മിനിറ്റിൽ ഈമാം അഷൂറിൻ്റെ ഗോളിലൂടെ ഈജിപ്ത് മുന്നിലെത്തി. 66-ാം മിനിറ്റിൽ ലുക്കാക്കുവിന്റെ വരവ് ബെൽജിയത്തിന് ഗുണം ചെയ്തു. താരത്തിന്റെ മികവിലാണ് ബെൽജിയത്തിന് സമനില ഗോൾ നേടാനായത്. മുനിയെർ വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിൽ എത്തിക്കാനുള്ള ലുക്കാക്കുവിന്റെ ശ്രമത്തെ തടയുന്നതിനിടെ ഈജിപ്‌ത് ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽതട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. അങ്ങിനെ ഹാനിയിയുടെ സെൽഫ് ഗോളിലൂടെ ബെൽജിയം സമനില നേടി.
ഈജിപ്ത് താരങ്ങളായ ഈമാം അഷൂറും, മൊസ്‌തഫ സിക്കോയുമെല്ലാം നിരന്തരം ബെൽജിയത്തിന്റെ ബോക്‌സിൽ ഭീഷിണി ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ ഒമർ മർമോഷിന്റെ ഫിനിഷിങ്ങിലെ പിഴവുകൾ അവരെ ജയത്തിൽ നിന്നകറ്റി. ബെൽജിയത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.കെവിൻ ഡിബ്രുയിനയും, ജെറെമി ഡോക്കുവും, ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം മികച്ച കളി പുറത്തെടുത്തെങ്കിലും പന്തടക്കത്തിലെ പിഴവുകൾ അവർക്ക് തിരിച്ചടിയായി മാറി.
