logo

ഒത്തുചേരാം നമുക്ക് ഒരുമിച്ച് ഈ അക്ഷരമുറ്റത്ത്

പട്ടാമ്പി⚫നടുവട്ടം ഗവ. ജനതാ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടനാ രൂപീകരണവും ജൂൺ 20 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1957 ൽ നടുവട്ടം പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ജനത എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. അവരുടെ ശ്രമഫലമായി ഹൈസ്കൂൾ ഇല്ലാതിരുന്ന നാട്ടിൽ ജനതാ ഹൈസ്കൂൾ നിലവിൽ വന്നു.ഒന്നാം ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് സ്കൂളിനെ പട്ടാമ്പി മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി ഇതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളോടെ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടു.

2007 ൽ സുവർണ ജൂബിലിയും, 2017 ൽ വജ്രജൂബിലിയും ആഘോഷിച്ചു. ആഘോഷ വേളയിലാണ് വിദ്യാലയത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപക സംഗമവുമെല്ലാം സംഘടിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ച് പ്രതിനിധികളുടെ ഒരു കൂടിച്ചേരൽ നടന്നു. 1957 മുതൽ കഴിഞ്ഞ വർഷം വരെയുള്ള പൂർവ്വവിദ്യാർത്ഥികളുടെ ഒരു സംഘടന രൂപീകരിക്കാനുള്ള ആലോചനകൾ നടന്നു. തുടർന്ന് നടന്ന യോഗങ്ങളിൽ സംഘടനയുടെ കരട് നിയമാവലി തയ്യാറാക്കി അവതരിപ്പിച്ചു. ജൂൺ 20 ശനിയാഴ്ച നടക്കുന്ന വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അലുംനി അസോസിയേഷൻ രൂപീകരണം നടക്കും. തുടർന്ന് നിയമാവലി അംഗീകരിച്ച് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. നിയമപ്രകാരം സംഘടന രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുതിയ കമ്മിറ്റി സ്വീകരിക്കും.

സ്കൂളിന്റെ സുരക്ഷാ കാര്യങ്ങൾ, കുട്ടികളുടെ വിവിധ പദ്ധതികൾ, അക്കാദമികവും സാംസ്കാരിക വുമായ മികവ് കൈവരിക്കുന്ന തിനുള്ള പദ്ധതികൾ തുടങ്ങി മുഴുവൻ മേഖലകളിലും സ്കൂൾ അധികൃതരോടും കുട്ടികളോടും രക്ഷിതാക്കളോടും ഒപ്പം നിന്ന് പ്രവർത്തിത്തിക്കുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം. ജൂൺ 20 രാവിലെ 10 മുതൽ ഉച്ച വരെസംഘടിപ്പിക്കുന്ന സംഗമത്തിൽ ജനത ഹൈസ്കൂളിൽ 1957 മുതൽ പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും പങ്കെടുക്കാനാകുമെന്ന് സംഘാടകസമിതി ഭാരവാഹികളായ കെ മൊയ്‌തീൻ, കെ പ്രമോദ്, ജെ നരേന്ദ്രൻ, സക്കീർ കൈപ്പുറം, ഒ കെ മുഹമ്മദ്‌ അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


latest News