logo

വിളയൂർ ഗവ.ഹെസ്കൂളിന് വിളയൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം

പട്ടാമ്പി⚫തുടർച്ചയായി എട്ടാം തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച വിളയൂർ ഗവ. ഹെസ്കൂളിന് വിളയൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം. പേരടിയൂർ നളന്ദ കൺവെൻഷൻ സെൻറ്ററിൽ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് വിളയൂർ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിളയൂർ ഗവ. ഹെസ്കൂളിനെ അനുമോദിച്ചു.

സ്കൂൾ പ്രധാനാധ്യാപിക ഇ. നിഷ മന്ത്രിയിൽ നിന്നും ആദരം ഏറ്റുവാങ്ങി. മുഹമ്മദ് മുഹസിൻ എം.എൽ.എ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി രാമദാസ് എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ അധ്യക്ഷനായി. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


latest News