അനുസ്‌മരണ സമ്മേളനവും ആത്മീയസംഗമവും
പട്ടാമ്പി⚫വിളത്തൂർ മാഞ്ഞാമ്പ്രയിൽ ജൂൺ 17ന് വൈകീട്ട് 7 ന് "ഉസ്മാൻ മിസ്ബാഹി- ഒരു ദേശത്തിന്റെ വിളക്കുമാടം" എന്ന പേരിൽ അനുസ്‌മരണ സമ്മേളനവും ആത്മീയസംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരള മുസ്ലിം ജമാഅത്ത് കൊപ്പം സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി അൻവരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡൻറ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ബദ്റുസാദാത് സയ്യിദ് ഇബ്രാഹീമുൽഖലീൽ അൽബുഖാരി തങ്ങൾ മുഖ്യാതിഥിയാവും. ഉസ്താദ് ജാഫർ സഖാഫി കൈപ്പമംഗലം മുഖ്യപ്രഭാഷണം നിർവഹിക്കും. തുടർന്ന് ഹാഫിള് ഉസ്മാൻ വിളയൂർ റാഷിദ് അഹ്സനി പടിഞ്ഞാറങ്ങാടി അനുസ്‌മരണ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കുഞ്ഞാപ്പു ഹാജി മുളയങ്കാവ്, ഉമർ മദനി വിളയൂർ, റഷീദ് ബാഖവി പാലത്തറ ഗേറ്റ്, ഇസ്മായിൽ ബാഖവി കോട്ടക്കൽ, അബൂറയ്യാൻ അഹ്സനി, കെ.പി.എം. അഹ്സനി, ഹൈദരലി അഹ്സനി, ബാപ്പുട്ടി ഹാജി മാഞ്ഞാമ്പ്ര, റഫീഖ് സഖാഫി കുലുക്കല്ലൂർ എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഗഫൂർ മാഞ്ഞാമ്പ്ര സ്വാഗതവും മുസ്‌തഫ മുഷ്‌മിൽ നന്ദിയും പറയുമെന്ന് മുഹമ്മദ്കുട്ടി അൻവരി പുലാശ്ശേരി, റാഷിദ് അഹ്സനി പടിഞ്ഞാറങ്ങാടി, കെ പി എം അഹ്സനി കൈപ്പുറം, അബ്ദുൽ ഗഫൂർ മാഞ്ഞാമ്പ്ര, ഫായിസ് അദനി നാട്യമംഗലം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
