logo

ആമയൂർ എംഇഎസിൽ രക്തദാന ദിനാചരണം സംഘടിപ്പിച്ചു

പട്ടാമ്പി⚫ആമയൂർ എം.ഇ.എസ്. ആർട്സ് ആന്റ് സയൻസ് കോളേജ് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് ക്ളബിൻ്റേയും എൻ.എസ്.എസ്. യൂനിറ്റിൻ്റെയും നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാചരണം സംഘടിപ്പിച്ചു.

രക്തദാന ദിനാചരണ ഭാഗമായി ബോധവൽക്കരണ ക്ളാസ്, രക്തദാന പ്രതിജ്ഞ എന്നിവ ഉണ്ടായി. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ വി.പി. ഗീത അധ്യക്ഷയായി. എൻ.എസ്.എസ് . കോഡിനേറ്റർ ടി. ദിലീപ്, ഹെൽത്ത് ആന്റ് ഫിറ്റ്നസ് ക്ളബ്ബ് കോഡിനേറ്റർ മുഫീദ ഷെറിൻ, ഐ.ക്യു.എ.സി. കോഡിനേറ്റർ ഫാതിമ ഹസനത്ത്, സ്റ്റാഫ് ക്ളബ്ബ് സെക്രട്ടറി കെ.ലിഷ , ഇംഗീഷ് വിഭാഗം മേധാവി കെ. ജംഷീറ, പി. ആമിന, പി.ജി. ഷീജ എന്നിവർ സംസാരിച്ചു.


latest News