നിസ കോൺഫ്രൻസ് 2026 സമാപിച്ചു
പട്ടാമ്പി⚫മണ്ഡലം എം.ജി.എം സംഘടിപ്പിച്ച വനിതാ സമ്മേളനം "നിസ കോൺഫറൻസ്" വെസ്റ്റ് കൈപ്പുറം എ.എം.എൽ.പി. സ്കൂളിൽ സമാപിച്ചു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ജമീല ഉദ്ഘാടനം ചെയ്തു. എം.ജി.എം മണ്ഡലം പ്രസിഡൻ്റ് സുലൈഖ അധ്യക്ഷയായി. എ.കെ. ഈസമദനി, എം. മുസ്തഫ സലഫി, സി. ഹംസ, എം. ഷമീല, സുബൈദ ഷറഫിയ, ജലീൽ മാമാങ്കര, ഹദിയത്തുല്ല സലഫി, സാറ എന്നിവർ സംസാരിച്ചു.
