logo

അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും

പട്ടാമ്പി⚫സിപിഐ എം ആമയൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മേൽമുറി ബ്രാഞ്ചും ഡിവൈഎഫ്ഐ മേൽമുറി യൂണിറ്റും സംയുക്തമായി അനുമോദന സദസ്സും വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. മുഹമ്മദ് മുഹസിൻ എം എൽ എ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കൊപ്പം പഞ്ചായത്ത് അംഗം ജാസ്നി അധ്യക്ഷയായി. എം പി അഭിലാഷ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.

ആമയൂർ ലോക്കൽ കമ്മിറ്റി അംഗം കെ സജിൻദാസ്, ബ്രാഞ്ച് സെക്രട്ടറി കെ പ്രഖിൽ, ഡിവൈഎഫ്ഐ ആമയൂർ മേഖല പ്രസിഡന്റ് കെ സിജിൻദാസ്, യൂണിറ്റ് സെക്രട്ടറി കെ അഖിൽ, യൂണിറ്റ് പ്രസിഡന്റ് കെ അഭിനവ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ വ്യക്തികൾ എന്നിവരെ അനുമോദിച്ചു.


latest News