എസ്എസ്എഫ് പട്ടാമ്പി 'ഡിവിഷൻ സാഹിത്യോത്സവ്' പട്ടാമ്പി സെക്ടർ ജേതാക്കൾ
പട്ടാമ്പി⚫പാരമ്പര്യത്തെ പ്രകാശിപ്പിക്കുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പട്ടാമ്പി വിഷൻ സാഹിത്യോത്സവ് വർണ്ണാഭമായി. ഷൊർണൂർ, പട്ടാമ്പി മുൻസിപ്പാലിറ്റികൾ, ഓങ്ങല്ലൂർ, വല്ലപ്പുഴ, മുതുതല, പരുതൂർ, തൃത്താല പഞ്ചായത്തുകളിലെ പ്രധാന ഭാഗങ്ങളും ചേർന്ന് എട്ട് ടീമുകളായി 130 ഓളം മത്സരങ്ങളാണ് ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരച്ചത്. വാടാനാംകുറുശ്ശിയിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ 622 പോയിന്റുകളുമായി പട്ടാമ്പി സെക്ടർ ഒന്നാം സ്ഥാനം സ്വന്തമാക്കി. 457 പോയിന്റുകളോടെ കരുവാൻപടി സെക്ടറിന് രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ 442 പോയിന്റുകൾ വീതം സ്വന്തമാക്കി വല്ലപ്പുഴ, പരുതൂർ സെക്ടറുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. കലാ മത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും ഏറ്റവും അധികം വ്യക്തിഗത പോയിന്റുകളും രണ്ട് വ്യക്തിഗത ട്രോഫികളും സ്വന്ത മാക്കിയ കാരക്കാട് സെക്ടറിൽ നിന്നുമുള്ള സയ്യിദ് സ്വാദിഖ് അലി തങ്ങളെ കലാപ്രതിഭ, സർഗ്ഗപ്രതിഭ ജേതാവായി തെരഞ്ഞെടുത്തു.
രണ്ടു ദിവസം നീണ്ടു നിന്ന 33-ാമത് എഡിഷൻ പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് വാടനാംകുറുശ്ശി യിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ സാംസ്കാരിക ഘോഷയാത്രയും തുടർന്ന് സാഹിത്യോത്സവ് നഗറിൽ നേതൃത്വത്തിന്റെ പതാക ഉയർത്തലും ഉണ്ടായി. മുഹമ്മദ് മുഹസിൻ എം.എൽ.എ. സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് നാഷണൽ സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശഭാഷണം നടത്തി. ലൈറ്റിംഗ് ദ ലഗസി പാരമ്പര്യത്തെ പ്രകാശിപ്പിക്കുന്നു എന്ന പ്രമേയത്തിൽ ഊന്നിയ സാഹിത്യ ചർച്ച അബ്ദുറഹ്മാൻ സഹദി വല്ലപ്പുഴ, മുഹമ്മദലി സഖാഫി ചുരക്കോട്, നസറുദ്ദീൻ കുതുബി കാരക്കാട്, ഷംസുദ്ദീൻ ബുഖാരി കാരക്കാട്, അൽവാരിസ് മുസ്തഫ സഖാഫി മേച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്.എഫ് പട്ടാമ്പി സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമാപന സംഗമം എൻ.കെ. സിറാജുദ്ദീൻ ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം വിജയികൾക്കുള്ള ട്രോഫിയും സമ്മാനിച്ചു. പട്ടാമ്പി സോൺ പ്രസിഡൻറ് ഉമർ ലത്തീഫി വിജയികളെ പ്രഖ്യാപിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. വിജയൻ എന്നിവർ സംസാരിച്ചു.
എസ്.എസ്.എഫ് ജില്ലാ അധ്യക്ഷൻ സയ്യിദ് യാസീൻ ജിഫ്രി, ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് മോളൂർ, ജില്ലാ സെക്രട്ടറി അൻസറുദ്ദീൻ ഖുതുബി, സിദ്ദിഖ് ഫാളിലി ചെർപ്പുളശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് സുഹൈൽ, അഡ്വ. നിസാർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലി സഅദി വല്ലപ്പുഴ, കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോൺ സെക്രട്ടറി സൈനുദ്ദീൻ, എസ്.എം.എ പട്ടാമ്പി സോൺ പ്രസിഡൻറ് ഹംസ മിസ്ബാഹി, എസ്.ജെ.എം. പട്ടാമ്പി റെയിഞ്ച് പ്രസിഡന്റ് അബ്ദുസമദ് സഖാഫി, എസ്.വൈ.എസ്. പട്ടാമ്പി സോൺ പ്രസിഡൻറ് ഉസ്മാൻ സഖാഫി, ജനറൽ സെക്രട്ടറി യു.എ. റഷീദ് അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് ഷൊർണൂർ സർക്കിൾ പ്രസിഡന്റ് അഹമ്മദ് സഖാഫി, സെക്രട്ടറി അബൂബക്കർ മുസ്ലിയാർ, എസ്.വൈ.എസ്. ഷൊർണൂർ സർക്കിൾ പ്രസിഡൻറ് സൈതലവി സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് അലി മദനി, സെക്രട്ടറി സ്വാലിഹ് അദനി, സ്വാഗതസംഘം കൺവീനർ വി.ടി. ഷംസു എന്നിവർ പങ്കെടുത്തു. എസ്.എസ്.എഫ് പട്ടാമ്പി ഡിവിഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അശ്റഫ് സ്വാഗതവും സ്വാലിഹ് അദനി നന്ദിയും പറഞ്ഞു.
