പട്ടാമ്പി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് സ്വീകരണം നൽകി
പട്ടാമ്പി⚫വിദ്യാഭ്യാസ മേഖലയടക്കം എല്ലാ രംഗത്തും ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന നയമാണ് യു.ഡി.എഫ് സര്‍ക്കാരിന്നുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പട്ടാമ്പി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ. ആവശ്യമായ സ്ഥലങ്ങളിലേക്ക് പ്ലസ്.വണ്‍ ബാച്ചുകളും, അധികസീറ്റുകളും അനുവദിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇ. മുസ്തഫ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷനായി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ മുഹമ്മദലി മാറ്റാംതടം ആമുഖ പ്രസംഗം നടത്തി.
പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മറ്റികള്‍, പോഷക സംഘടനാ ഭാരവാവാഹികള്‍ തുടങ്ങിയവര്‍ മന്ത്രിയെ ഹാരാര്‍പ്പണം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.പി. ബാപ്പുട്ടി, റഷീദ് തങ്ങള്‍, ജില്ലാ ഭാരവാഹികളായ പി.ടി. മുഹമ്മദ്, സി.എ. സാജിദ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ തങ്ങള്‍, നിയോജകമണ്ഡലം ഭാരവാഹികളായ കെ.കെ.എം. ഷരീഫ്, ടി.പി. ഉസ്മാന്‍, സി. അബ്ദുല്‍ സലാം, അഡ്വ. എ.എ. ജമാല്‍, അലി കുന്നുമ്മല്‍, കെ. കുഞ്ഞാപ്പു, പി. ഉമ്മര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞുമുഹമ്മദ്,
ടി. കുഞ്ഞാപ്പ ഹാജി, കെ.എ. ഹമീദ്, എം.ടി. കുഞ്ഞുമുഹമ്മദ്, പി.ടി. അവറാന്‍കുട്ടി ഹാജി, ഹൈദ്രു, ടി. റിയാസുദ്ധീന്‍, സി.ടി. സൈദ് ഇബ്രാഹിം, എം.ടി. അബ്ദുല്‍ സലാം, കെ. സദഖത്തുള്ള, കെ. മുജീബുദീന്‍, വി. സക്കീര്‍, വി.എം. ഷരീഫ്, എം.കെ. മുഷ്ത്താക്, കെ. സൈതലവി, ടി. അബൂബക്കര്‍ മൗലവി, പോഷക സംഘടനാ നേതാക്കളായ ഫൈസല്‍, എ.കെ. അലി, ടി.പി. ഹസ്സന്‍, കദീജ, പി. മുനീറ, ഇസ്മായില്‍ വിളയൂര്‍, വി.കെ. ജാഷിര്‍, റാഷിദ്, ജൗഹര്‍, കെ. യാഹുട്ടി, പി.പി. മുഹമ്മദ് കോയ, ശംസുദ്ധീന്‍, യൂസഫ്, കെ. മൊയ്ദീന്‍കുട്ടി, എം.കെ. ഗഫുര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം. മുഹമ്മദ് നന്ദി പറഞ്ഞു.
