യുവാവ് കുത്തേറ്റു മരിച്ചു.
നെന്മാറ⚫കുടുംബ വഴക്കിനിടെ കുത്തേറ്റ യുവാവ് മരിച്ചു. നെന്മാറ പോത്തുണ്ടി കല്‍നാട് അജിത്ത് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കുടുംബവഴിക്കിനിടെ ബഹളം തീര്‍ക്കാനെത്തിയ അജിത്തിന് കുത്തേറ്റത്. കുത്തേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് നെന്മാറ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരിച്ചു.
സംഭവത്തില പിതൃസഹോദരന്റെ മകന്‍ സിജിനെ നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍: വിജയന്‍. അമ്മ: വസന്ത. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
