പികെ കുഞ്ഞച്ചൻ അനുസ്മരണം
പട്ടാമ്പി⚫കർഷക തൊഴിലാളി നേതാവായിരുന്ന പി.കെ കുഞ്ഞച്ചൻ ദിനം ആചരിച്ചു. സിപിഐ എം മുതുതല ലോക്കൽ കമ്മിറ്റി ഓഫീസായ രഘു മാസ്റ്റർ സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് പി.ടി. അബൂബക്കർ അധ്യക്ഷനായി. കർഷക തൊഴിലാളി ഏരിയ കമ്മറ്റി അംഗങ്ങളായ പി.കെ. ചെല്ലുകുട്ടി, പി.കെ. സതീശൻ, ടി. രവീന്ദ്രൻ സിപിഐ എം മുതുതല ലോക്കൽ സെക്രട്ടറി പി. ഷൺമുഖൻ പി.കെ. ഗോപാലകൃഷ്ണൻ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
