ലോകകപ്പ് ഫുട്ബോൾ സ്വിറ്റ്സർലൻഡ്-ഖത്തർ സമനില
സാൻ ഫ്രാൻസിസ്കോ⚫ഫിഫ ലോകകപ്പിന്റെ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തിൽ ഫ്രാൻസിസ്കോ യിലെ ലെവീസ് സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡും ഖത്തറും തമ്മിൽ നടന്ന ആദ്യ പേരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയിലായി. കളി ആരംഭിച്ച് 17-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്വിറ്റ്സർലൻഡ് മുന്നിലെത്തി എങ്കിലും കളിയുടെ 94-ാം മിനിറ്റിൽ ഖത്തർ ഗോൾ മടക്കി.
സ്വിറ്റ്സർലൻഡിനു വേണ്ടി മുൻനിരതാരം ബ്രീൽ എംബോളോയും, ഖത്തറിനു വേണ്ടി ബൗലേം ഖൗഖിയുമാണ് ഗോളുകൾ നേടിയത്. ബ്രീൽ എംബോളോ ബോക്സിനുള്ളിൽ നൽകിയ ഒരു ഹെഡ്ഡർ മിഡ്ഫീൽഡറായ റെമോ ഫ്രൂലർ എടുക്കാൻ ശ്രമിക്കുന്നതിന് നിടയിൽ ഖത്തർ ഗോളി മഹ്മൂദ് അബുനാദ അദ്ദേഹത്തെ തടയാൻ ശ്രമിച്ചതാണ് ഖത്തറിന് വിനയായത്. ഇതിന്റെ ഭാഗമായി സ്വിറ്റ്സർലൻ ഡിന് ലഭിച്ച പെനാൽറ്റിയിൽ ബ്രീൽ എംബോളോ കൃത്യമായി ബോൾ ഖത്തറിന്റെ വലയിലെത്തിച്ചു. കളിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളടിക്കാൻ സ്വിറ്റ്സർലൻഡിന് അനുകൂലമായ അവസരം ലഭിച്ചെങ്കിലും ഡാൻ എൻഡോയ് അത് പാഴാക്കിയിരുന്നു. ഇരു ടീമുകളും മികച്ച മത്സരമാണ് കഴ്ച വെച്ചത്. ഒരുവേള സ്വിറ്റ്സർലൻഡ് വിജയിക്കുമെന്ന് കരുതിയിരുന്ന ആരാധകർക്ക് തിരിച്ചടിയായി മത്സരം അവസാനിക്കാനിരിക്കെ സ്വിറ്റ്സർലൻഡിന്റെ ബോക്സിനുള്ളിൽ വെച്ച് അപ്രതീക്ഷിതമായി ലഭിച്ച ഒരു സുവർണ്ണാവസരം ബൗലേം ഖൗഖി ഉയർന്നു ചാടി മനോഹരമായ ഒരു ഹെഡറിലൂടെ സ്വിറ്റ്സർലൻഡിന്റെ വലയിലെത്തിച്ചാണ് ഖത്തറിനെ സമനിലയിലെത്തിച്ചത്.
മത്സരത്തിൽ ഇരു ടീമുകളും മികച്ച മത്സരമാണ് കാഴ്ചവെച്ചത്. ലോകകപ്പിൽ ഒരു നല്ല തുടക്കം കുറിക്കാൻ ഇരു ടീമുകൾക്കും ഇതോടെ കഴിഞ്ഞു. ആദ്യമായി കഴിഞ്ഞ ലോകകപ്പിൽ മത്സരിച്ച് ഒരു കളിയിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന ഖത്തറിന് ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനില പിടിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. സ്വിറ്റ്സർലൻഡിന് ഇത് പതിമൂന്നാം ലോകകപ്പാണിത്.
