"പ്രണതി" കലാമണ്ഡലം അച്യുണ്ണിപൊതുവാൾ നൂറാം ജന്മവാർഷികം വർണ്ണാഭമായി
പട്ടാമ്പി⚫കഥകളിയിലെ മേളാചാര്യനായിരുന്ന കലാമണ്ഡലം അച്യുണ്ണിപൊതുവാളുടെ നൂറാം ജന്മവാർഷികം "പ്രണതി " എന്ന പേരിൽ കൊടുമുണ്ട നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
കലാമണ്ഡലം ദേവരാജൻ അവതരിപ്പിച്ച കേളിയോടെ ആയിരുന്നു പരിപാടികളുടെ തുടക്കം. കലാമണ്ഡലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. തൃത്താല ശങ്കരകൃഷ്ണൻ സോപാനസംഗീതം അവതരിപ്പിച്ചു. വെള്ളിനേഴി ആനന്ദൻ, കലാമണ്ഡലം ദേവരാജൻ , എൻ.പി. രാമദാസ്, കലാമണ്ഡലം മുരളി, തൃത്താല ശങ്കരകൃഷ്ണൻ, കൊടുമുണ്ട മോഹനൻ, നടുവട്ടം നിത്യാനന്ദൻ, കലാമണ്ഡലം അച്യുതൻ, എം. മണികണ്ഠൻ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
കേന്ദ്ര സംഗീത നാടകഅക്കാദമി പുരസ്കാരം ലഭിച്ച കലാമണ്ഡലം ഉണ്ണികൃഷ്ണനെ ചടങ്ങിൽ ക്ഷേത്ര വെളിച്ചപ്പാട് എം. അനിൽകുമാർ ആദരിച്ചു. കലാമണ്ഡലം അച്യുതനും സംഘവും അവതരിപ്പിച്ച കഥകളിപദവും കുമാരി ഹീര രാമദാസും സംഘവും അവതരിപ്പിച്ച തായമ്പകയും, കൊടുമുണ്ട മോഹനനും സംഘവും അവതരിപ്പിച്ച അടന്തമേളവും അരങ്ങിൽ നിറഞ്ഞു. കലാമണ്ഡലം അക്ഷയ്, കുമാരി ഹീര രാമദാസ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
