കാലിടറി ബ്രസീൽ കരുത്തുകാട്ടി മൊറോക്കോ (1-1)
ന്യൂജേർസി⚫ലോകകപ്പിലെ മൂന്നാ ദിവസത്തെ ഗ്രൂപ്പ് സിയിൽ ബ്രസീലും, മൊറോക്കോയും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിലായി. മത്സരത്തിൽ 21-ാം മിനിറ്റിൽ മൊറോക്കോയുടെ ഇസ്മാഈൽ സായ്ബരി ആദ്യ ഗോൾ നേടി ലീഡെടുത്തി. പിന്നീട് കളിയുടെ 32-ാം മിനിറ്റിൽ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ ഗോൾ മടക്കി ടീമിനെ സമനിലയിൽ എത്തിച്ചില്ലായിരുന്നു എങ്കിൽ ആദ്യമത്സരത്തിൽ തന്നെ ബ്രസീലിന്റെ ദയനീയ പരാജയത്തിന് ന്യൂയോർക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നേനെ.
മത്സരത്തിലാകെ ആക്രമണത്തിലും പന്തടക്കത്തിലുമെല്ലാം മൊറോക്കോ തന്നെയായിരുന്നു മുന്നിൽ.കളിയുടെ ആദ്യ 15-മിനിറ്റ് അക്ഷരാർത്ഥത്തിൽ ബ്രസീലിയൻ പ്രതിരോധ നിരയെ ആഫ്രിക്കയുടെ കരുത്തരായ മൊറോക്കോ പിടിച്ചു കെട്ടിയിട്ട കാഴ്ചയാണ് കണാൻ കഴിഞ്ഞത്.
കാലിനേറ്റ പരുക്കുമൂലം ആദ്യ മത്സരത്തിൽ നെയ്മർ ഇല്ലാതിരുന്നത് ബ്രസീൽ ടീമിന്റെ താരപ്രഭക്ക് മങ്ങലേൽപ്പിച്ചു. ബ്രസീലിയൻ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ പ്രകടനമായി ലോകകപ്പിലെ ആദ്യ മത്സരം. പരുക്കുമാറി അടുത്തയാഴ്ച നെയ്മർ വീണ്ടും ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
