logo

പരുതൂർ ഗ്രാമപഞ്ചായത്തിൽ വിജയോത്സവം

പട്ടാമ്പി⚫പരുതൂർ പഞ്ചായത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചയത്ത് പ്രസിഡന്റ് എസ്. നിഷ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. അലി ഇക്ബാൽ അധ്യക്ഷനായി. പെരിന്തൽമണ്ണയിലെ സെന്റ്മേരിസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സജിത്ത് ശ്രീധർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി. മുഹമ്മദാലി, പി. രമണി, വാഹിദ് ജലീൽ, പഞ്ചായത്തംഗം എൻ.എം. അനൂപ്, പി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.


latest News