logo

മികവു നേടിയവർക്ക് പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്ററിൻ്റെ അനുമോദനം

പട്ടാമ്പി⚫പരുതൂർ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ വരുന്ന മികവ് നേടിയവരെ അനുമോദിച്ചു. പരുതൂർ പഞ്ചായത്തിൻ്റെ അഭിമാനമായ ഇന്ത്യയിലെ ആദ്യ സ്കൂബ ഡൈവർ കെ.വി. അതുല്യ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എ.പി. ശശി അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡൻ്റ് എസ്. നിഷ വിജയകുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വായനശാലക്കു വേണ്ടി കെ.വി. അതുല്യ , ഭാരത് സേവക് സമാജം അവാർഡ് ലഭിച്ച ഡോ. പി.വി. രാമൻകുട്ടി എന്നിവരെ അനുമോദിച്ചു. ഇതോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ്.ടു എന്നിവയിൽ സമ്പൂർണ്ണ എ.പ്ലസ്. ലഭിച്ച കുട്ടികളെയും അനുമോദിച്ചു.

വായനശാല സെക്രട്ടറി പി. സുധീർ, ടി. ശാന്തകുമാരി, എം. മോഹൻദാസ്, പി. രമണി, എം. ലീല, പി. സുധീഷ്, എ.ടി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഡോ. ചന്ദ്രശേഖരൻ, പി. ബീന എന്നിവരുടെ ഗാനാലാപനവുമുണ്ടായി.


latest News