logo

വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ച് കൊഴിക്കോട്ടിരി അച്യുതൻ സ്മാരക വിശാലബെഞ്ച്

പട്ടാമ്പി⚫കൊഴിക്കോട്ടിരി അച്യുതൻ സ്മ‌ാരക വിശാലബെഞ്ച് കൂട്ടായ്മയുടെ നേത്യത്വത്തിൽ എസ് എസ്.എൽ.സി, പ്ലസ്.ടു, എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു. പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡന്റ് കെ.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തകൻ എം.കെ. രാജേന്ദ്രൻ അധ്യക്ഷനായി. മുതുതല പഞ്ചായത്തംഗങ്ങളായ സെമീറ അസിക്കുട്ടി, കെ.പി. രാമചന്ദ്രൻ, കെ.പി. നിമിത, അച്യുതൻ സ്മ‌ാരക വിശാല ബെഞ്ച് സംഘാടകർ പി. വിജയകുമാർ, കെ. മണികണ്ഠൻ, കെ. പ്രദീപ്, കെ. മോഹനൻ, സതീഷ്, സി. ശിവശങ്കരൻ, എ.പി. വേലായുധൻ എന്നിവർ സംസാരിച്ചു


latest News