logo

മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് പിടിയിൽ

പട്ടാമ്പി⚫മോഷ്ടിച്ച ബൈക്കുമായി മറ്റൊരിടത്ത് മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാർ ചേർന്നുപിടികൂടി പോലീസിൽ ഏൽപ്പിച്ചു. നെല്ലായ പാറക്കൽതൊടി നിയാമുദ്ദീ (33) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് നിയാമുദ്ദീൻ.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി മുത്തുവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നെടുങ്ങോട്ടൂർ സ്വദേശി സുബിന്റെ ബൈക്കാണ് മോഷണം പോയത്. ഈ ബൈക്കുമായി മോഷ്ടാവായ നിയാമുദ്ദീൻ കുലുക്കല്ലൂർ പ്രഭാപുരം നാട്യമംഗലം ഭാഗത്ത് വീട് പണി നടക്കുന്ന സ്ഥലത്ത് കേബിൾ മോഷ്ടിക്കാനുളള ശ്രമം നടത്തുന്ന സമയത്ത് സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് നിയാമുദ്ദീന് കസ്‌റ്റെഡിയിൽ എടുക്കുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബൈക്ക് മോഷ്ട്ടാവാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് എസ് ഐ നന്ദകുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ അറസ്റ്റ് ചെയ്തു. നിലവിൽ പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുള്ള പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


latest News