logo

എസ്എസ്എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13-14

പട്ടാമ്പി⚫എസ്.എസ്.എഫ് 33 -ാമത് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് ശനിയും ഞായറുമായി വാടാനാംകുറുശ്ശി വില്ലേജ് പരിസരത്ത് 10വേദികളിലായി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിന് സുന്ദരമുഖം കൈവന്നതിൽ കലകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സർവ്വതല സ്പർശിയായ കല അതിൻ്റെ സുന്ദരമായ രൂപത്തിൽ ആവിഷ്ക്കരിക്കുമ്പോൾ അതിന് സാഹിത്യം എന്ന നിറം കൈവരുന്നു. വാളിനേക്കാളും മറ്റു വലിയ ആയുധങ്ങളെക്കാളും മൂർച്ചയും ശക്തിയും സ്വാധീനവും സാഹിത്യത്തിനുണ്ടെന്നതും കാലം തെളിയിച്ചതുമാണ്.

സമൂഹത്തിന് ദിശാബോധം നൽകുകയാണ് കഴിഞ്ഞ 32 വർഷങ്ങളിലായി സാഹിത്യോത്സവ് ചെയ്ത് വരുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് 3.30 ന് സാംസ്കാരിക ഘോഷയാത്ര, പതാക ഉയർത്തൽ എന്നിവ നടക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സംഗമം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ നിർവ്വഹിക്കും. ചടങ്ങിൽ പ്രോഗ്രാം സമിതി ചെയർമാൻ മുഹമ്മദ് മുസ്തഫ മുഈനി അധ്യക്ഷനാകും. എസ്.എസ്.എഫ് ഇന്ത്യ സെക്രട്ടറി ഫിർദൗസ് സഖാവി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി വിജയൻ, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡൻ്റ് ഫിറോസ് ബാബു, അബ്‌ദുസമദ് സഖാഫി, അഹമദ് സഖാഫി, മുഹമ്മദലി മദനി, സൈനുദ്ധീൻ മാസ്റ്റർ, നജ്മുദ്ധീൻ സഖാഫി, അബൂബക്കർ മുസ്‌ലിയാർ, സ്വാലിഹ്അദനി, ഫവാസ് സഖാഫി, ശംസുദ്ധീൻ ബുഖാരി എന്നിവർ പങ്കെടുക്കും.

തുടർന്ന് ലൈറ്റിംഗ് ദി ലെജസി എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യ ചർച്ചയിൽ അബ്‌ദുറഹ്മാൻ സഅദി വല്ലപ്പുഴ, മുഹമ്മദലി സഖാഫി ചൂരക്കോട്, നസ്റുദ്ദീൻ ഖുത്വുബി കാരക്കാട്, ശംസുദ്ധീൻ ബുഖാരി കാരക്കാട്, അൽവാരിസ് മുസ്തഫ സഖാഫി മേച്ചേരി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം മുസ്ലിം ജമാഅത്ത് പാലക്കാട് പ്രസിഡൻ്റ് എൻ.കെ. സിറാജുദ്ദീൻ ഫൈസി ഉദ്ഘാടനംചെയ്യും. എസ്.എസ്.എഫ് പട്ടാമ്പി ഡിവിഷൻ പ്രസിഡൻ്റ് താജുദ്ദീൻ സഖാവി, കേരള മുസ്ലിം ജമാ അത്ത് പട്ടാമ്പി പ്രസിഡൻ്റ് ഉമർ ലത്തീഫി ഫലപ്രഖ്യാപനം നടക്കും. എസ്.വൈ.എസ് കേരള സെക്രട്ടറി ഉമർ മാസ്റ്റർ അനുമോദനം നടത്തും. ഷരീഫ് സുഹ്‌രി, സയ്യിദ് യാസീൻ ജിഫ്രി, സലീഖ് അഹ്‌സനി, മഹ്‌മൂദ് അഹ്‌സനി, മുഹമ്മദലി സഅദി, അബ്‌ദുലത്തീഫ് പരുതൂർ, അൻസറുദ്ധീൻ ഖുതുബി, സിദ്ധീഖ് ഫാളിലി, ഉസ്മാൻ സഖാഫി, ഹസൈനാർ അഹ്‌സനി, അഡ്വ. മുഹമ്മദ് നിസാർ, സയ്യിദ് സുഹൈൽ, മുഹമ്മദ് അഷ്‌റഫ്, ഫൈസൽ സൈനി എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ മുഹമ്മദലി മദനി പൊയ്ലൂർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മുസ്തഫ മുഈനി കാരക്കാട്, പ്രോഗ്രാം കമ്മറ്റി കൺവീനർ ശംസുദ്ദീൻ ബുഖാരി കാരക്കാട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.


latest News