അഭിഭാഷകയ്ക്ക് നേരെ ആക്രമണം ജില്ലാ ജഡ്ജിക്ക് പരാതി നൽകി അഭിഭാഷക
പാലക്കാട്⚫പാലക്കാട് ജില്ലാ ജയിലിൽ വെച്ച് അഭിഭാഷകയ്ക്ക് നേരെ ആക്രമണം. പറളി സ്വദേശിനിയായ മായ മയൂര എന്ന അഭിഭാഷകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കളവ് കേസിൽ റിമാൻഡിലായ പ്രതിയെ ജാമ്യത്തിലിറക്കി പുറത്തേക്കു വരുമ്പോൾ പുറത്തുകാത്തു കത്തുനിന്നിരുന്ന പ്രതിയുടെ ബന്ധുക്കൾ പ്രതിയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച അഭിഭാഷയുടെ നേരെ അക്രമികൾ തിരിഞ്ഞ് അവരുടെ കൈക്ക് അടിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 9 ന് വൈകീട്ട് 6.30 തോടെ ആയിരുന്നു സംഭവം.
ആക്രമണം നടത്തിയ വടക്കഞ്ചേരി സ്വദേശികൾക്കെതിരെ മലമ്പുഴ പോലീസ് കേസെടുത്തു. അതിനിടെ ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അഭിഭാഷക പരാതിയുമായി അഭിഭാഷക. അവരുടെ കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന് വനിതാ അഭിഭാഷക ആരോപിച്ചു. ആക്രമണം കണ്ടു നിന്ന ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ ജഡ്ജിക്ക് പരാതി നൽകിയിട്ടുണ്ട്.
