പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തെരുവുനായ ശല്യം രൂക്ഷം
പട്ടാമ്പി⚫തെരുവുനായകളുടെ ഭീഷണിയിൽ വലഞ്ഞ് പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുൾ. വിദ്യാലയത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നായ്ക്കളുടെ ആക്രമണം എപ്പോൾ ഏൽക്കുമെന്ന് പറയാനാകാത്ത അവസ്ഥയിലാണ് സ്കൂളും പരിസരവും.
കഴിഞ്ഞ ദിവസം സ്കുളിലെ ഒരു വിദ്യാർത്ഥിക്കുണ്ടായ ദുരനുഭവം ദയനീയമാണ്. സ്കൂളിന്റെ മുന്നിൽ വെച്ച് പത്താംക്ലാസുകാരിയെ നായ ആക്രമിക്കാൻ ശ്രമിക്കുകയും കുട്ടി ഭയന്ന് റോഡിലേക്ക് ഓടുകയും റോഡിൽ വെച്ച് ഒരു കാർ അവളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്യുന്ന സംഭവമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പട്ടാമ്പി പെരുന്തൽമണ്ണ പാതയിൽ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്കാണെന്ന് ദൃശ്യത്തിൽ വ്യക്തമാണ്.
ഇത്തരത്തിൽ അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന സാഹചര്യം നിലനിൽക്കുകയാണ് സ്കൂൾ പരിസരത്ത്. ഇതിന് പരിഹാരം കാണാൺ ബന്ധപ്പെട്ട പട്ടാമ്പി നഗരസഭയും അധികൃതരും ഉടൻ തയ്യാറാകണം. അടിയന്തര നടപടി ഉണ്ടാകണം.
