കരുതലിനൊരു കാവൽ വിളയൂരിൽ പെയിൻ ആന്റ് പാലിയേറ്റീവ് സംഗമം
പട്ടാമ്പി⚫വിളയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആറുപതിറ്റാണ്ടു കാലം വിളയൂരിലെ രാഷ്ട്രീയ സാംസ്കാരിക ആതുര സേവന മേഖലകളിൽ സജീവ സാന്നിധ്യവും സിപിഐ എം നേതാവുമായിരുന്ന കെ കൃഷ്ണൻകുട്ടിയുടെ മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി "കരുതലിനൊരു കാവൽ" എന്ന പേരിൽ പെയിൻ ആന്റ് പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു.
പേരടിയൂർ തെക്കുംമുറിയിൽ കെ കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന കെ.കെ.സ്മാരക വായനശാല ആന്റ് സേവാകേന്ദ്രവും കെ കൃഷ്ണൻ കുട്ടിയുടെ കുടുംബവും സംയുക്തമായി പേരടിയൂർ നളന്ദ കൺവെൻഷൻ സെന്ററ്ററിലാണ് പാലിയറ്റീവ് സംഗമം സംഘടിപ്പിച്ചത്.
സംഗമം തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാ കേന്ദ്രം ഡോ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹസിൻ എം എൽ എ മുഖ്യാഥിതിയായി. വിളയൂർ പഞ്ചായത്തംഗം എം കെ ബേബി ഗിരിജ അധ്യക്ഷനായി. വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ, പഞ്ചായത്തംഗങ്ങളായ റംന ശിഹാബ്, കെ ഗോപാലകൃഷ്ണൻ കെ കൃഷ്ണൻ കുട്ടി യുടെ മകനും വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബു കോട്ടയിൽ, സഹോദരൻ കെ രാമനുണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി, സിപിഐ എം വിളയൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ മണികണ്ഠൻ, വിളയൂർ ലോക്കൽ സെക്രട്ടറി കെ വി ഗംഗാധരൻ, രാജൻ മാടായിൽ, വി അഹമ്മദ് കുഞ്ഞി, സജീവ് കുമാർ, ഡോ.സുനിൽ, സി കെ അല്ല ഭക്ഷി, ഒ ശശി, ആർ ജെ മുസ്തഫ എന്നിവർ സംസാരിച്ചു.
