logo

എയിംസ് സ്‌നേഹാദരവ് സദസ്സ്

പട്ടാമ്പി⚫എയിംസ് ഇൻ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പട്ടാമ്പിയുടെ നേതൃത്വത്തിൽ ജൂൺ 10 ന് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ വിജയികൾക്ക് സ്‌നേഹാദരവ് നൽകുന്നു. രാവിലെ 10 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ടി പി ഷാജി, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി വിജയകുമാർ എന്നിവർ പങ്കെടുക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ ആദ്യമായി ഇൻ്റഗ്രേറ്റഡ് പ്ലസ് വൺ, പ്ലസ് ടു കോഴ്‌സ് എന്ന സമ്പ്രദായം എയിംസിൽ ഉണ്ടെന്നും, പട്ടാമ്പി പാലത്തിന് സമീപമുള്ള തൃത്താല റോഡിൽ വിസ്‌തൃതമായ രീതിയിലാണ് പുതിയ ഇൻ്റസ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയിട്ടുള്ളതെന്ന് സ്ഥാപന ഭാരവാഹികളായ ടി.പി. അൻവർ, കെ.കെ. അബ്ബാസ്, തുളസി വിനോദ്, ഐഷാ ഗഫൂർ, ശരണ്യ നിതിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


latest News