വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ജൂൺ 15ന് സ്വീകരണം നൽകും
പട്ടാമ്പി⚫വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ജൂൺ 15ന് വൈകിട്ട് 3.30ന് പട്ടാമ്പി ശിഹാബ് തങ്ങൾ സ്മാരക ഹാളിൽ സ്വീകരണം നൽകാൻ മുസ്ലിം ലീഗ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്ത യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കും. മണ്ഡലം പ്രസിഡന്റ് ഇ. മുസ്തഫ അധ്യക്ഷനാകും. സെക്രട്ടറി കെ.എം. മുഹമ്മദ്, കെ. കുഞ്ഞാപ്പു വിളയൂർ, പി.ടി. അവറാൻ കുട്ടി ഹാജി, ടി. ഹൈദ്രു, ഹുസൈൻ കണ്ടേങ്കാവ്, സലാം വല്ലപ്പുഴ, കെ. സദക്കത്തുള്ള, കെ. ഹസ്സൻകുട്ടി, വി.എം. ഷെരീഫ്, കെ.ടി. കുഞ്ഞുമുഹമ്മദ്, കെ. സൈതലവി മുതുതല, ടി.കെ. അബൂബക്കർ മൗലവി സംസാരിച്ചു.
