വിളയൂർ മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണൻ കുട്ടിയെ അനുസ്മരിച്ചു
പട്ടാമ്പി⚫വിളയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സിപിഐ എം നേതാവുമായിരുന്ന കെ. കൃഷ്ണൻ കുട്ടിയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സിപിഐ എം പേരടിയൂരിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം ടി. ഷാജി അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസഹാഖ്, ഏരിയാ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.വി. സുരേഷ്, കെ. മുരളി, വിളയൂർ ലോക്കൽ സെക്രട്ടറി കെ.വി. ഗംഗാധരൻ, വിളയൂർ വെസ്റ്റ് സെക്രട്ടറി കെ. മണികണ്ഠൻ, വി. ഉമ്മർ എന്നിവർ സംസാരിച്ചു.
കെ. കൃഷ്ണൻകുട്ടി സ്മാരകം നിർമ്മിക്കാൻ അദ്ദേഹത്തിന്റെ കുടുംബം നൽകിയ ഭൂമിയുടെ ആധാരം സഹോദരൻ കെ രാമനുണ്ണി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസ്ഹാഖിന് കൈമാറി. പേരടിയൂർ സെന്ററിൽ നൽകിയ 12 സെന്റ് സ്ഥലത്താണ് സ്മാരകം നിർമ്മിക്കുക.
