സി.എം. റിൻഷാദിന് കോളേജിന്റെ അനുമോദനവും യാത്രയയപ്പും
പട്ടാമ്പി⚫ഇന്ത്യൻ ആർമിയിൽ പ്രവേശനം ലഭിച്ച എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥി സി.എം. റിൻഷാദിന് അനുമോദനവും യാത്രയയപ്പും നൽകി. കോളെജിലെ രണ്ടാം വർഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ റിൻഷാദിന് അഗ്‌നിവീർ വിഭാഗത്തിലാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത്. ജൂൺ മാസം 24 ന് പരിശീലനത്തിനായി പുറപ്പെടുന്ന റിൻഷാദ് എടപ്പലം ചാറ്റുമുക്കിൽ അബ്ദുൽ അസീസ്, ഫാരിഷ ദമ്പതികളുടെ മകനും കോളെജിലെ എൻ.എസ്.എസ്. വളണ്ടിയറുമാണ്.
റിൻഷാദിനായി ഏർപ്പെടുത്തിയ അനുമോദന സദസ്സ് നഗരസഭ ചെയർമാൻ ടി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അധ്യക്ഷനയി. വൈസ് ചെയർപേഴ്‌സൺ ഹസ്‌ന ഹനീഫ, വൈസ് പ്രിൻസിപ്പൽ വി.പി. ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ. കരീം തങ്ങൾ, സെക്രട്ടറി ഹംസ.കെ.സൈദ്, എം.ഇ.എസ് താലൂക്ക് പ്രസിഡൻ്റ് കെ.ടി. ഷാജഹാൻ, അംഗം ടി.പി. ഷിഹാബുദ്ദീൻ, എൻ.എസ്.എസ് കോഡിനേറ്റർ ടി. ദിലീപ്, ഐ.ക്യു.എ.സി. കോഡിനേറ്റർ ഫാതിമ ഹസനത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ലിഷ , നസ്‌റിൻ എന്നിവർ സംസാരിച്ചു.
