logo

എസ്.എസ്.എഫ്. കൊപ്പം ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13,14

പട്ടാമ്പി⚫എസ്എസ്എഫ് കൊപ്പം ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13,14 ദിവസങ്ങളിലായി വിളയൂർ ഓടുപാറയിൽ വെച്ച് സംഘടിപ്പിക്കും. 13 ന് രാവിലെ 9.30 ന് പതാക ഉയർത്തും. 10 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് 4 ന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ജൂൺ 14 ന് വൈകീട്ട് 4.30 ന് സമാപന സംഗമം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജില്ല വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂർ ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എഫ്. മുൻ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ പ്രമേയ പ്രഭാഷണം നടത്തും. വിരലൊച്ച അഥവാ വിരലുന്തി മനുഷ്യൻ തീർത്ത വിപ്ലവങ്ങളെയും അടയാളങ്ങളെയും പ്രമേയമാക്കിയാണ് മുപ്പത്തി മൂന്നാമത് എഡിഷൻ കൊപ്പം ഡിവിഷൻ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധങ്ങളായി പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. ബിരിയാണി ചലഞ്ച്, ജൂൺ 12 ന് വൈകീട്ട് 7 ന് ആത്മീയ സമ്മേളനം, ജൂൺ 11 ന് രാവിലെ 9 ന് മെഗാ മെഡിക്കൽ ക്യാമ്പ്, അനുസ്മരണ സമ്മേളനം , തീം ടോക്ക്, ഹെറിറ്റേജ് വാക്ക് , സിയാറത്ത്, തീം സോംഗ് ലോഞ്ചിംഗ്, വി ടീം ആൽഫബറ്റ് ആർമി സംഗമം എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പരിപാടികൾ ഉൾക്കൊള്ളിച്ചതാണ് സാഹിത്യോത്സവ്.

കൊപ്പം, തിരുവേഗപ്പുറ, കൈപ്പുറം, കുലുക്കല്ലൂർ, വിളയൂർ ,കൂരാച്ചിപ്പടി എന്നീ ആറു സെക്ടറുകളിൽ നിന്നായി എഴുന്നൂറോളം പ്രതിഭകൾ രണ്ടുദിവസം വീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ കെ.മൊയ്തീൻ കുട്ടി അൽഹസനി, വി.പി. ശാഫി ഉരുണിയൻ പുലാവ്, ഡിവിഷൻ ജനറൽ സെക്രട്ടറി അൻവർ അലി ഫാളിലി, അബ്ദുല്ല ബുഖാരി ചെമ്പ്ര എന്നിവർ പങ്കെടുത്തു.


latest News